5 May 2012

ഉടമ്പടി

അതിരിൽ നിന്ന ചെമ്പകം
വേലിക്കൊരു താങ്ങായിരുന്നു


അതിന്റെ കലമാൻ കൊമ്പുകൾ
ഇരുവശത്തേക്കും വളർന്ന്
ഇടയ്ക്കിടെ പൂക്കളുമായി
തലയുയർത്തി നിന്നിരുന്നു,


അതിന്റെ ദാഹവേരുകൾ
അതിരുകളില്ലാതെ ആഴ്ന്നിറങ്ങി,
ഇതളുകളായടർന്ന പൂമണം
അതിരുകൾ മറന്നൊഴുകി...


ഒരു നാളിലതു, നെടുകെപ്പിളർന്നു്
ഇരുവശത്തേക്കും ചാഞ്ഞു !

O അജിത് കെ. സി 
 (ശ്രീരഞ്ജിനി മാസിക 2004 ഒക്ടോബർ)







5 comments:

  1. നെടുകെ പിളര്‍ന്ന് ചാഞ്ഞെങ്കിലും ചെമ്പകമണത്തെ പിളര്‍ക്കാനാകുമോ....പൂമണം വീശുന്നു

    ReplyDelete
  2. അതിന്റെ ദാഹവേരുകൾ
    അതിരുകളില്ലാതെ ആഴ്ന്നിറങ്ങി,
    ഇതളുകളായടർന്ന പൂമണം
    അതിരുകൾ മറന്നൊഴുകി...
    മനോഹരം......അതിരുകളില്ലാതെ ഈ കവിതകളും ഒഴുകട്ടെ....

    ReplyDelete
  3. സുപ്രഭാതം..
    ഒന്നും അറിയിയ്ക്കാതെ പലതും പറഞ്ഞ വരികള്‍ അല്ലേ..?
    ക്രൂരമായി പോയില്ലേ അവളെ നെടുകെ പിളര്‍ത്തത്..?

    ആശംസകള്‍ ട്ടൊ...!

    ReplyDelete
  4. അവസ്സാന വരികളില്‍ എന്തോ പേറുന്നുണ്ട് ..
    എന്നാലൊ പുറമേക്ക് കാണിക്കാത്ത ഒന്ന് ..
    എന്താണത് ?
    ജീവിതത്തിന് താങ്ങും , പരിമളവും പകര്‍ത്തീ ..
    ആഴത്തില്‍ വേരൊടിയതുമായ ആ ബന്ധമെങ്ങനെ ..
    നെടുകേ പിളര്‍ന്ന് .......
    അര്‍ത്ഥ ഗര്‍ഭം ഉള്ള വരികളിലൂടെ കൂട്ടുകാരന്‍ ....................

    ReplyDelete
  5. ഒരു നാളിലതു, നെടുകെപ്പിളർന്നു്
    ഇരുവശത്തേക്കും ചാഞ്ഞു !
    ..
    ..
    അത് മാത്രമാണ് സത്യം പലപ്പോഴും..

    ReplyDelete