25 Mar 2012

ആണ്ടറുതിയിൽ *

അന്നു, 
ആഘോഷത്തിമർപ്പിന്റെ 
അർദ്ധരാത്രിയിൽ 
പരുത്തി പൂത്ത പാടങ്ങൾ 
എനിക്കൊരു 
വെള്ളവസ്ത്രം തന്നു 

പച്ച മുറ്റിനിന്ന 
പരുത്തിപ്പാടങ്ങൾ 
വീണ്ടും വെള്ള പൂത്തു,
മഞ്ഞണിഞ്ഞ് രാവിലും 
വിളറി വീർത്ത് പുലരിയിലും...
യൗവ്വനച്ചിരികളിൽ 
മരുന്നു പുരട്ടി
ആശുപത്രി കിടക്ക!
ഒരൊറ്റ വെയിൽച്ചിരിയിൽ 
മേനിയുണക്കി നീ വീണ്ടും
മുല്ലവള്ളിപോലെ 
പൂത്തുലഞ്ഞു!

ഇന്നും 
ഞാൻ തനിച്ചെത്തുന്നു, 
ആരവങ്ങൾക്കകലെ, 
നിറങ്ങളിണക്കിയെന്റേതാക്കിയ 
ആ ഒറ്റ വസ്ത്രം മടക്കി നൽകാൻ...

കാഴ്ചകളുടെ കണ്ണടകളഴിച്ച് 
പ്രണയചഷകം നിറയ്ക്കട്ടെ ഞാൻ,
നിന്റെ കൺപീലികളിൽ നിന്ന് 
ഞാനെന്റ കവിതയ്ക്കുള്ള മഷിയൂറ്റുകയാണ്!


എനിക്കു മുഷിയാത്ത വസ്ത്രം

നീ അഴിച്ചെടുക്കുമ്പോൾ,
ഓരോ ദിവസവും 
പുതുതെന്ന് പറഞ്ഞണിയാൻ 
ഒരു വസ്ത്രം കൂടി 
ഞാനെടുക്കുകയാണ്, 
നീ പറഞ്ഞതുപോലെ 
ഒരു കാരണവുമില്ലാതെ...!                  
OO അജിത് കെ.സി

 
*  (31 Dec 2011) 



7 comments:

  1. ഒരു മനസ്സിന്റെ തലങ്ങളിലൂടെ
    നോക്കുമ്പൊള്‍ ഇന്നും പ്രധാന്യം കൊള്ളുന്ന വരികള്‍ .
    എന്നും , ഒരൊ ദിനവും നമ്മുക്ക് നല്‍കുന്നത് പുതുമകള്‍ ആണല്ലൊ
    ഇന്നലെ വരെ കൂട്ടിരുന്നവര്‍ , ഇന്ന് നമ്മുകന്യമാകുന്നവര്‍
    ഒരൊ വര്‍ഷം കൊഴിയും പൊലെ ഒരൊ നിമിഷവും
    നമ്മെ വിട്ടു പിരിയുന്നു , പുതുമ നഷ്ടമാകാതെ
    നാം ആഗ്രഹിക്കാതെ നമ്മെ വിട്ടു പിരിയുന്നുണ്ട്
    ഒരൊ നിമിഷവും ദിനവും വര്‍ഷങ്ങളും ..
    "കാഴ്ചകളുടെ കണ്ണടകളഴിച്ച്
    പ്രണയചഷകം നിറയ്ക്കട്ടെ ഞാന്‍,
    നിന്റെ കണ്‍പീലികളിൽ നിന്ന്
    ഞാനെന്റ കവിതയ്ക്കുള്ള മഷിയൂറ്റുകയാണ്!"
    നല്ല വരികള്‍ സഖേ ..

    ReplyDelete
  2. കവിത പുതപ്പാകുന്നു ,എന്‍റെ വിഷാദക്കുളിരില്‍ തണുപ്പ് മാറ്റാന്‍ .

    ReplyDelete
  3. ആഹാ, ഇത് തുണിയെപ്പറ്റിയാണോ...?

    ReplyDelete
  4. “ഒരു കീറ കമ്പിളിയില്‍ ഒളിച്ചിരുന്നു ഞാന്
    അന്യമാം നിഴലിനെ മാറോടണയ്ക്കുവാന്…”

    ആഗ്രഹിയ്ക്കാത്ത വേർപിരിയൽ ദുസ്സഹം തന്നെ..!

    ReplyDelete
  5. കവിത വായിച്ചു അജിത്ത്..

    ReplyDelete
  6. നിന്റെ കൺപീലികളിൽ നിന്ന്
    ഞാനെന്റ കവിതയ്ക്കുള്ള മഷിയൂറ്റുകയാണ്!
    ആശംസകള്‍...അജിത്‌.

    ReplyDelete
  7. "കാഴ്ചകളുടെ കണ്ണടകളഴിച്ച്
    പ്രണയചഷകം നിറയ്ക്കട്ടെ ഞാൻ,
    നിന്റെ കൺപീലികളിൽ നിന്ന്
    ഞാനെന്റ കവിതയ്ക്കുള്ള മഷിയൂറ്റുകയാണ്!"

    ആശംസകള്‍... അജിത്‌.....

    ReplyDelete