31 Mar 2012

വിബ്ജിയോർ

ഒരുശിരൻ
ജാലവിദ്യയിലൂടെ
ഓടു തുളച്ചിറങ്ങിയ
വെയിൽത്തൂണിനെ
സൗദാമിനി ടീച്ചർ
പ്രിസത്തിലടച്ച്
റിബണുകളാക്കി
പുറത്തെടുത്തു

വെള്ളവിരിഞ്ഞ

കോഴിക്കുഞ്ഞുങ്ങൾ
ചായം പുരട്ടി
പരുന്തു കാണാതെ
പമ്മിയിരുന്നു...

ഏഴു റിബണുകളെ

എഴുപതാൾക്ക്
വീതിച്ച് ടീച്ചറും
കഞ്ഞിവെപ്പുകാരൻ
രാമ്വേട്ടനെപ്പോലെ
ചരിത്രത്തിലേക്കു കയറി

മാളുവിനു നീല

പാത്തുമ്മയ്ക്കു പച്ച
ഗൗരിയ്ക്കു ചുവപ്പു്...

ന്യൂട്ടന്റെ ഒരൊറ്റ

പമ്പരക്കറക്കത്തിൽ
പിന്നെയെല്ലാം തിരികെ
കൂടണഞ്ഞപ്പോഴാണു
എനിക്കു സമാധാനമായതു!

OO അജിത് കെ.സി

8 comments:

  1. വെള്ള പുതച്ചപ്പോള്‍ സമാധാനമായെന്നോ...!

    ReplyDelete
  2. രാവിലെ തുടക്കം അതിഗംഭീരം, സാബുവേട്ടന്റെ 'പക്ഷികൾ' വായിച്ചിങ്ങ് വന്നതേയുള്ളൂ. അത് കഴിഞ്ഞപ്പോഴേക്കും ഇതാ ഇതും. സന്തോഷമായി എല്ലാം കൊണ്ടും. ആശംസകൾ.

    ReplyDelete
  3. സമാധാനമായല്ലോ
    സന്തോഷം.
    :)

    ReplyDelete
  4. മാന്ത്രികാ ,,വര്‍ണ്ണങ്ങളുടെ അത്ഭുതക്കാഴ്ച്ച ന്യൂടന്റെ പമ്പരത്തിലേക്ക് തിരിച്ചു കയറ്റാതിരിക്കുക ..

    ReplyDelete
  5. വര്‍ണ്ണങ്ങളെ ഒതുക്കിയെടുത്തു. വീണ്ടും വിന്യസിക്കാനാവട്ടെ.

    ReplyDelete
  6. വര്‍ണ്ണാഭമായ വരികള്‍... ആശംസകള്‍...

    ReplyDelete
  7. ഈയിടെ ഈ മഴപ്പാറ്റകള്‍ പൊങ്ങുന്നില്ലല്ലോ...എന്തുപറ്റി തിരക്കാണോ??

    ReplyDelete